18 April 2024 Thursday

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കും:യുഡിഎഫ്

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കലിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നതായി  ആലംകോട് പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റി ആരോപിച്ചു.പഞ്ചായത്തിലെ പല വാർഡുകളിലും പ്രായം  തികയാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തിരിക്കുകയാണെന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന സമയത്ത് സംഭഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വിഷയം പഞ്ചായത്ത് സെക്രട്ടറിക്ക്  രേഖമൂലം അറിയിച്ചിരുന്നതായും ലീഗ് ഭാരവാഹികള്‍ പറഞ്ഞു.വ്യത്യസ്ത വാർഡുകളിലുളള സ്ഥിര താമസക്കാരായ  വോട്ടർമാരെ താൽപര്യമുളള     വാർഡകളിലേക്ക് വോട്ടുകൾ ചേർക്കുകയും

ക്വാർട്ടേഴ്സുകളുടെ നമ്പർ ഇതിന് ഉപയോഗിക്കുകയും ചെയ്തതായും നേതാക്കള്‍ പറയുന്നു.15-വാർഡിൽ വോട്ടർ പട്ടികയിൽ 20 വയസ്സ് രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത ഒരു വോട്ടര്‍ക്ക് എസ് എസ് എൽ സി സർട്ടിഫിക്കറ്റ് പ്രകാരം 16 വയസ്സാണ് ഉള്ളതെന്നും എസ്.എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പിൽ  ജനനതിയതി തിരുത്തിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നും പഞ്ചായത്തിലെ പല വാർഡുകളിലും ഇത്തരം ക്രമക്കേടുകൾ നടത്തി വ്യാപകമായി കള്ളവോട്ട് ചേർത്തിരിക്കുകയാണെന്നും ആരോപണങ്ങള്‍ ഉണ്ട്.വോട്ടർ പട്ടിക പൂർണ്ണമായ പരിശോധന നടത്തി കുറ്റമറ്റ രീതിയിൽ പട്ടിക പുനപ്രസിദ്ധീക്കണമെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുഃ ആലംകോട് പഞ്ചായത്ത്‌ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.സെക്രട്ടറി പരിഹാരം കണ്ടില്ലെങ്കിൽ ഇലക്ഷൻ കമ്മീഷർക്കും ജില്ലാ കലക്ടറുക്കും പരാതി നൽകുമെന്നും അടുത്ത ദിവസങ്ങളിൽ

 ഗ്രാമ പഞ്ചായത്തിലേക്ക് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ 

പി . പി  യൂസഫലി,സിദ്ദീഖ് പന്താവൂർ,ബഷീർ കക്കിടിക്കൽ,

പി.ടി കാദർ എന്നിവർ പറഞ്ഞു.