20 April 2024 Saturday

എഐടിയുസി ഹത്രസ്സിലെ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ckmnews


പൊന്നാനി:ഹത്രസ്സിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിനിരയാവുകയും ക്രൂരമായി   കൊലചെയ്യപ്പെട്ടതിലും. ദളിത് കുടുംബങ്ങളെ ക്രൂരമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും തുടരുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് AITUC സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനാമനുസരിച്ചു എഐടിയുസി പൊന്നാനി മണ്ഡലം കമ്മിറ്റി  തെരുവുകളിൽ പന്തം കത്തിച്ചു രോഷാഗ്നി ഉയർത്തി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.ഐക്യദാർഢ്യ സദസ്സ് എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് എ. കെ ജബ്ബാർ ഉത്ഘാടനം ചെയ്തു.കെ. കെ ബാബു അധ്യക്ഷത വഹിച്ചു. എസ് മുസ്തഫ ആനപ്പടി, അബ്ദുൽ കരീം, ബാതുഷ, മുസ്തഫ എന്നിവർ സംസാരിച്ചു.