25 April 2024 Thursday

ജില്ലയില്‍ 617 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ലാ കളക്ടര്‍

ckmnews

ജില്ലയില്‍  617 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ 



മലപ്പുറം : കോവിഡ് 19 മലപ്പുറം ജില്ലയില്‍ 617 പേര്‍ക്കു കൂടി നിരീക്ഷണം ഏര്‍പ്പെടുത്തി

ജില്ലാ ഭരണംകൂടം.

ഇതോടെ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,515 ആയി.

55 പേരാണ് വിവിധ ആശുപത്രികളിലായി ഐസൊലേഷനിലുള്ളത്. 10,434 പേര്‍ വീടുകളിലും 26 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 41 പേരും തിരൂര്‍ ജില്ലാ ആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി 14 പേരും അടക്കം 55 പേർ ആശുപത്രയിൽ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്

ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളില്‍ 316 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 111 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്

മഞ്ചേരി മെഡിക്കല്‍ കോളജ് ഇന്നലെ ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയാത്തത് ജില്ലാ ഭരണകുടത്തിന് 

ആശ്വാസമായി. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.