20 April 2024 Saturday

സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ്

ckmnews

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 95,918 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.ശനിയാഴ്ച 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യപ്രവർത്തകർക്ക് രോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.