28 September 2023 Thursday

വമ്പൻ ജയം 80 കോടി ക്ലബ്ബിൽ കയറി ആർ ഡി എക്സ്

ckmnews



ഓണക്കാലത്ത് വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ആര്‍ഡിഎക്സ്. യുവ നായകൻമാരുടേതായി പ്രതീക്ഷളോടെ എത്തിയ ചിത്രങ്ങള്‍ ഓണത്തിനുണ്ടായിട്ടും ആര്‍ഡിഎക്സ് അവരെയൊക്കെ പിന്നിലാക്കി. കേരളത്തില്‍ നിന്ന് മാത്രം അമ്പത് കോടിയലധികം കളക്ഷനാണ് ആര്‍ഡിഎക്സ് നേടിയത്. ആര്‍ഡിഎക്സ് ആഗോള തലത്തില്‍ 80 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വാങ്ങിയത് നെറ്റ്‍ഫ്ലിക്സാണ്. ഷെയ്‍ൻ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവരാണ് ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ആക്ഷനൊപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർഡിഎക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചത്. ഓരോ നടനും യോജിക്കുന്ന തരത്തില്‍ ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്‍തരായ ഇരട്ടകളായ അൻപറിവാണ്.


ആര്‍ഡിഎക്സ് നിര്‍മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ആണ്. സോഫിയാ പോളാണ് ആര്‍ഡിഎക്സിന്റെ നിര്‍മാതാവ്. സംവിധാനം നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരനും ഷബാസ് റഷീദും തിരക്കഥ എഴുതിയിരിക്കുന്നു.


മാലാ പാര്‍വതി, ലാല്‍, ബാബു ആന്റണി, സിറാജ്, മഹിമ നമ്പ്യാര്‍, ഐമ റോസ്‍മി എന്നിവരും ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാം സി എസ്സാണ് സംഗീതം, അലക്സ് ജെ പുളിക്കലാണ് ഛായാഗ്രാഹണം, വരികൾ മനു മൻജിത്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി.