28 September 2023 Thursday

വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്

ckmnews


വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. 


ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.


354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.