24 April 2024 Wednesday

വെങ്ങിനിക്കരയില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം ഒഴിവായി

ckmnews


എടപ്പാൾ: വീടിന് മുകളിലേക്ക് തെങ്ങ് വീണ് അപകടം ഒഴിവായി.വെങ്ങിനിക്കര കൊടലിൽ പിഷാരത്ത്  നാരായണിക്കുട്ടി ഷാരസ്യാരുടെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ ദിവസം തെങ്ങ് കടപുഴകി വീണത്.ഉമ്മറത്ത് കസേരയിൽ ഇരിക്കുകയായിരുന്നു വീട്ടുകാർ ശബ്ദം കേട്ട്പുറത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു .