28 September 2023 Thursday

എടപ്പാൾ ചങ്ങരംകുളം മേഖലയിൽ രണ്ട് ഫ്ലൈറ്റുകൾ വട്ടമിട്ട് പറന്നത് പരിഭ്രാന്തി പരത്തി

ckmnews


എടപ്പാൾ:അരമണിക്കൂറോളം  ഫ്ലൈറ്റുകൾ വട്ടമിട്ട് പറന്നത് പരിഭ്രാന്തി പരത്തി.എടപ്പാൾ ചങ്ങരംകുളം മേഖലകളിലെ സാധാരണക്കാരായ  ജനങ്ങളാണ് വീടിനു മുകളിൽ ആകാശത്ത് കറങ്ങി നടക്കുന്ന വിമാനങ്ങളെകണ്ട് പരിഭ്രാന്തിയിലായത്.കരിപ്പൂരിൽ ഇറക്കേണ്ട ഫ്ലൈറ്റുകളാണ് കനത്ത മഴ മൂലം ടൈം അഡ്ജസ്റ്റ് ചെയ്യാനായി കറങ്ങിനടന്നത്.അരമണിക്കൂറോളമാണ്  മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെ രണ്ട് ഫ്ലൈറ്റുകൾ പറന്നു നടന്നത്.മഴ മാറാത്തപക്ഷം  നെടുമ്പാശ്ശേരിയിലേക്ക് ഫ്ലൈറ്റുകളെ ലാൻഡിങ് മാറ്റുമെന്നാണ് സൂചന.