19 April 2024 Friday

കനത്ത മഴയില്‍ ചിയ്യാനൂര്‍ പാടത്ത് 30 ഓളം ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി

ckmnews


ചങ്ങരംകുളം:കനത്ത മഴയില്‍ ചിയ്യാനൂര്‍ പാടത്ത് 30 ഓളം ഏക്കര്‍ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി.കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയാണ് നെല്‍കൃഷിക്കാരെ വലച്ചത്.ഏതാനും ദിവസം മുമ്പാണ് നടീലിന് പാകമായ ഞാര്‍ പറിച്ച് നട്ടത്.മഴയില്‍ വെള്ളം കയറി കൃഷി വെള്ളത്തിലായത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്.വരും ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണമാണ് കര്‍ഷകരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നത്.