29 March 2024 Friday

നടപടികള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്വാറികളും നിര്‍ത്തി

ckmnews

നടപടികള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം 


നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്വാറികളും നിര്‍ത്തി:നിയന്ത്രണങ്ങൾ ലംഘിച്ച നാലുപേര്‍ അറസ്റ്റില്‍


മലപ്പുറം: കോവിഡ് 19 ന്റെ മുൻകരുതലിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങൾ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം

കൊയ്ത്ത് ജോലികള്‍ ഒഴികെയുള്ള മുഴുവന്‍ കരാര്‍ പ്രവൃത്തികളും ക്വാറി ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളും ജില്ലയിൽ നിര്‍ത്തി വെച്ചു. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണം ലംഘിച്ചതിന്

നാലു കേസുകളിലായി നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും,

മൂന്നു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 37 ആയി. 

ആരോഗ്യ ജാഗ്രതാ നിർദേശം ലംഘിച്ചതിന് 44 കേസുകളുമുണ്ട്.

പെട്രോൾ പമ്പുകളുടെ സേവനം രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ ആക്കി പരിമിതപ്പെടുത്തി.

വരും ദിവസങ്ങളിൽ ജില്ലയിലെ റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ 

തീരുമാനം