25 April 2024 Thursday

മത്സ്യ തൊഴിലാളികൾ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി

ckmnews


പൊന്നാനി: മത്സ്യ തൊഴിലാളി ഫെഡറേഷൻ AlTUC യുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.1. കേന്ദ്ര മത്സ്യ ബന്ധന നയം (2020) പിൻവലിക്കുക

2. കപ്പൽ പാത പുന:ർ നിർണ്ണയിക്കുക

3. കടലാക്രമണ പ്രതിരോധത്തിന് ശാസ്ത്രീയ പദ്ധതികൾ ആവിഷ്ക്കരിക്കുക, കടൽമണൽ കരിമണൽ ഖനനപദ്ധതികൾ ഉപേക്ഷിക്കുക

4.  മത്സ്യ തൊഴിലാളികൾക്കായി കേന്ദ്ര കോവിഡ് പ്രതിരോധ പാക്കേജ് പ്രഖ്യാപിക്കുക

5. കായൽ മലിനീകരണവും കയ്യേറ്റവും തടയുക, അനധികൃത റിസോർട്ടുകൾ നീക്കം ചെയ്യുക

6. കലാവസ്ഥാ വ്യതിയാനം മൂലം മത്സ്യ ബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്ന ദിവസങ്ങളിലേക്ക് മിനിമം വേതനം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യ തൊഴിലാളികൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് മാര്ച്ച് നടത്തി.ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്.അതിന്റെ ഭാഗമായാണ് ഈ സമരം സംഘടിപ്പിച്ചത്.ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാര്ച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ AITUC ദേശീയ ട്രെഷറർ എ.കെ ജബ്ബാർ ഉൽഘാടനം ചെയ്തു.മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മൊയ്‌ദുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിങ് കമ്മിറ്റി മെമ്പർ എസ്.മുസ്തഫ ആനപ്പടി സ്വാഗതം പറഞ്ഞു.AIYF പൊന്നാനി മണ്ഡലം പ്രസിഡന്റ് എം.മാജിദ് , AISF മണ്ഡലം സെക്രട്ടറി എം അബ്ദുസ്സലാം, മത്സ്യ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയംഗം പി.പി മുജീബ് റഹ്മാൻ, അയ്യൂബ് അഴീക്കൽ, അബ്ദുള്ളക്കുട്ടി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.