24 April 2024 Wednesday

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയാൾ കത്തികാട്ടി പണവും മൊബൈലും കവർന്നു

ckmnews


പൊന്നാനി:പൊന്നാനിയിൽ  ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവ് കത്തി കാട്ടി പണവും മൊബൈൽ ഫോണും കവർന്നതായി പരാതി.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം പൊന്നാനി പൊലീസ് സ്റ്റേഷന് പിറക് വശം താമസിക്കുന്ന തറീക്കാനകത്ത് നവാസിന്റെ പണമാണ് അപഹരിച്ചത്.പൊലീസ് സ്റ്റേഷന്റെ സമീപത്ത് വീട്ടിൽ നിന്നും പുതുപൊന്നാനിയിലെ ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ച് യുവാവ് ബൈക്കിൽ ലിഫ്റ്റ് ചോദിക്കുകയും നവാസ് ലിഫ്റ്റ് നൽകുകയും ചെയ്തു. ഇതിനിടെ മുല്ല റോഡ് പരിസരത്ത് എത്തിയപ്പോൾ കഴുത്തിൽ കത്തിവെച്ച് പണവും മൊബൈലും അപഹരിക്കുകയായിരുന്നു. മഴയായതിനാൽ റോഡരികിൽ ആരും ഇല്ലന്നെത് മനസിലാക്കിയാണ് ഇയാൾ പണം അപഹരിച്ചത്.സംഭവത്തിൽ നവാസ് പൊന്നാനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.