29 March 2024 Friday

പ്രസിദ്ധമായ പുത്തൻപള്ളി ആണ്ടുനേർച്ചയ്ക്ക് തുടക്കമായി

ckmnews


പെരുമ്പടപ്പ്: പ്രമുഖ പണ്ഡിതനും സൂഫിയുമായ പെരുമ്പടപ്പ് പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ 110 -ാമത് ആണ്ടുനേർച്ചയ്ക്ക് തുടക്കമായി.നൂണക്കടവ് സൈനുദ്ദീൻ റംലി , എൻ.വി.അബ്ദുറഹ്മാൻ മുസ്ലിയാർ ,അണ്ടത്തോട് കെ.കെ. മുഹമ്മദ് മുസ്ലിയാർ , എരമംഗലം ചിയാമു മുസ്ലിയാർ എന്നിവരുടെ മഖ്ബറകളിൽനടന്ന പ്രാർത്ഥനയോടെയാണ് ആണ്ടുനേർച്ചയുടെ ചടങ്ങുകൾക്ക് തുടക്കം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുനടത്തുന്ന ചടങ്ങുകളിൽ അഞ്ചുപേർ മാത്രമാണ് പങ്കെടുക്കുന്നത്. ഓൺലൈൻ വഴി വിവിധയിടങ്ങളിലെ ആയിരക്കണക്കിന് വിശ്വാസികൾ ആണ്ടുനേർച്ചയിൽ പങ്കെടുക്കും വിവിധയിടങ്ങളിൽ നടന്ന പ്രാർത്ഥനയ്ക്ക് പുത്തൻപള്ളി ഖത്തീബ് അഷറഫ് അഹ്സനി വെങ്ങാട് നേതൃത്വംനൽകി .വെള്ളിയാഴ്ച ഓൺലൈനിൽ നടക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ അനുസ്മരണ സമ്മേളനം കേരളാ വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്യും . സമസ്ത കേരളാ ജംഈയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി പ്രൊഫ . കെ . ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും.