18 April 2024 Thursday

കോലളമ്പ് ജി യു പി സ്കൂളിലെ സ്മാര്‍ട്ട് ക്ളാസ് റൂം ഉദ്ഘാടനം ചെയ്തു

ckmnews

*കോലളമ്പ് ജി യു പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു*


 എടപ്പാൾ: കോലളമ്പ് ഗവ യുപി സ്കൂളിൽ പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് 4 ലക്ഷം ലക്ഷം രൂപ ചിലവിൽ നിർമിച്ച സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ലക്ഷ്മി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ബിജോയ് അധ്യക്ഷത വഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വി പി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് സുബൈദ തുടങ്ങിയവർ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് സി പി മുഹമ്മദ് ആരിഫ് സ്വാഗതവും എച്ച്. എം  കെ സതീദേവി നന്ദിയും പറഞ്ഞു.