28 March 2024 Thursday

ലോക തപാല്‍ ദിനത്തില്‍ കുഞ്ഞിപ്പ പന്താവൂരിനെ ആദരിച്ചു

ckmnews

*കുഞ്ഞിപ്പ പന്താവൂരിന് എഫ് എന്‍ പി ഒ യുടെ ആദരം*


എടപ്പാള്‍: ലോക തപാല്‍ ദിനത്തില്‍ കത്തുകളുടെ ലോകത്ത് 41 വര്‍ഷം പൂര്‍ത്തിയാക്കിയ കുഞ്ഞിപ്പ പന്താവൂരിന് തപാല്‍ ജീവനക്കാരുടെ സംഘടനയായ എഫ് എന്‍ പി ഒ യുടെ ആദരം. ഈ കാലയളവില്‍ റേഡിയോ,പത്ര,സൗഹൃദങ്ങള്‍ക്കായി കുഞ്ഞിപ്പ അയച്ചത് ഒന്നര ലക്ഷം കത്തുകളാണ്.കുഞ്ഞിപ്പയെ തേടിയെത്തിയതാവട്ടെ 22,000ല്‍പ്പരം കത്തുകളും.പന്താവൂര്‍ എന്ന കൊച്ച് ഗ്രാമത്തെ ലോക മലയാളികള്‍ക്കിടയില്‍ പരിചിതനാക്കിയ കുഞ്ഞിപ്പ നാട്ടിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയാണ്.ഭാര്യ നഫീസയും കത്തെഴുത്തില്‍ ഭര്‍ത്താവിന്റെ പാതയില്‍ തന്നേയാണ്.നാട്ടിലെ മദ്രസയില്‍ അധ്യാപകനാണ് കുഞ്ഞിപ്പ പന്താവൂര്‍. എഫ് എന്‍ പി ഒ ജില്ല ചെയര്‍മാന്‍ സി.മൊയ്തീന്‍കുട്ടി പൊന്നാട അണിയിച്ച് കുഞ്ഞിപ്പയെ ആദരിച്ചു.സി.ടി.വാസുദേവന്‍,കെ.കെ.രാധാകൃഷ്ണന്‍ ,എ.സതീശന്‍,എ.വി.ഹരിദാസന്‍,ഇ.ആര്‍.സുജിത്,സുരേഷ് ഇ നായര്‍ സംബന്ധിച്ചു.