18 April 2024 Thursday

മുസ്ലിംലീഗ് ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്തില്‍ മുസ്ലിംലീഗ് പ്രതിഷേധ സമരം നടത്തി

ckmnews


എരമംഗലം:ഹത്‌റാസിലെ ദളിത്‌ പെൺകുട്ടിയുടെ നീതിക്കു വേണ്ടി മുസ്ലിംലീഗ് പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെരുമ്പടപ്പ് പഞ്ചായത്ത്‌ തല പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം കോടത്തൂരിൽ നടന്നു.ഇന്ത്യൻ യൂണിയൻ ദളിത്‌ ലീഗ് പൊന്നാനി താലൂക്ക് ട്രഷറർ വാസുദേവൻ വലിയപറമ്പ് സമരം ഉദ്ഘാടനം ചെയ്തു.കോടത്തൂർ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് പി.വി ഇബ്രാഹിംകുട്ടി ചെറുവത്തയിൽ, മിറാജ് പി, സംസാരിച്ചു.മുബഷിർ ബിൻ ഫൈസൽ, അജ്മൽ എന്‍, മുസമ്മിൽ യൂസുഫ്, റെജിനാസ്, ജാഫർ പി. കെ, ഷമീം അറഫാത്ത്, മുസമ്മിൽ കോടത്തൂർ, മുഹമ്മദ്‌ ഷമീം തുടങ്ങിയവർ സംബന്ധിച്ചു.