Kadavallur
കടവല്ലൂരിൽ പാതയോരത്ത് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് :സംസ്ഥാനപാതയോരത്ത് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ .ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് റോഡിന് സമീപമാണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയവ എട്ടോളം ചാക്കുകളിലായി തള്ളിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് ചാക്കുകൾ പാതയോരത്ത് കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഹരിത കർമ്മ സേനഅംഗങ്ങൾ വീടുകളിൽ എത്തി ശേഖരിക്കുന്ന രീതിയിലുള്ള വൃത്തിയുള്ള കവറുകളാണ് ചാക്കുകെട്ടുകളിൽ കൂടുതലായി ഉള്ളത്.