28 March 2024 Thursday

ലോക തപാല്‍ ദിനത്തില്‍ തൈകള്‍ നട്ട് തപാല്‍ ഓഫീസ് ജീവനക്കാര്‍

ckmnews


എടപ്പാൾ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഫല വൃക്ഷ തൈകൾ നട്ട് എടപ്പാൾ പോസ്റ്റ് ഓഫീസ് ജീവനക്കാർ. അംശകച്ചേരിയിലുള്ള ഓഫീസിലെ ഉദ്യോഗസ്ഥരാണ് തൈകൾ നട്ടത്.പോസ്റ്റ് മാസ്റ്റർ അബ്ദുള്ള, പൊന്നാനി ഐ പി സുനിത എന്നിവർ നേതൃത്വം നൽകി. ദാസൻ, ധനരജ്ഞൻ,അരവിന്ദ്, രാധാകൃഷ്ണൻ കെ കെ, വാസുദേവൻ, വിനോദ്, സുബ്രഹ്മണ്യൻ, രജ്ഞിത്ത്, ഗീത തുടങ്ങിയർ സംബന്ധിച്ചു.