25 April 2024 Thursday

ലൈന്‍ തകരാര്‍ ചങ്ങരംകുളം മേഖലയില്‍ ഏതാനും മണിക്കൂര്‍ വൈദ്യുതി മുടങ്ങും

ckmnews

ലൈന്‍ തകരാര്‍ ചങ്ങരംകുളം മേഖലയില്‍ ഏതാനും മണിക്കൂര്‍ വൈദ്യുതി മുടങ്ങും


ചങ്ങരംകുളം:പാറേംപാടം ഭാഗത്ത് 110 കെവി ലൈന്‍ തകരാറായതിനാൽ പുന്നയൂർക്കുളം സബ് സ്റ്റേഷന്‍ പരിതിയില്‍ ഏതാനും മണിക്കൂര്‍ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി.ചങ്ങരംകുളം സെക്ഷൻ പരിധിയിൽ സബ് സ്റ്റേഷൻ മുതൽ ചങ്ങരംകുളം വരെയാണ് വൈദ്യുത വിതരണം തടസ്സപ്പെട്ടത്.തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിച്ചതായും ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ്   കരുതുന്നതെന്നും മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ചങ്ങരംകുളം കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു