29 March 2024 Friday

കോക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നവീകരിച്ച ഓഡിറ്റോറിയവും ക്ളാസ് മുറികളും ഉദ്ഘാടനം ചെയ്തു

ckmnews

കോക്കൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നവീകരിച്ച ഓഡിറ്റോറിയവും ക്ളാസ് മുറികളും ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷനിൽ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  20 ലക്ഷം രൂപ ചെലവിൽ കോക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം കം അസംബ്ലി ഹാളിന്റെയും വരാന്തകളും ക്ലാസ്സ്മുറികളും ഗോവണികളും ഉൾപ്പെടെ 12,000 സ്ക്വയർ ഫീറ്റ് ടൈൽ 

പാകി നവീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം കെട്ടിടത്തിന്റെയും ഉൽഘാടനം സ്കൂളിൽ നടന്നു.പദ്ധതികൾ  ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ അഡ്വക്കറ്റ് എം ബി ഫൈസൽ ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആറ്റണി തങ്ങൾ 

മുഖ്യാതിഥിയായിരുന്നു 

പ്രിൻസിപ്പൽ അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് മാസ്റ്റർ,പിടിഎ ഭാരവാഹി ഉദയസൂര്യൻ 

ഹംസ,ശശിധരൻ,കൃഷ്ണൻ പാവിട്ടപ്പുറം തുടങ്ങിയവർ ആശംസകളർപ്പിച്ചു.

എച്ച് എം രാമകൃഷ്ണൻ പരിപാടിക്ക് നന്ദി പറഞ്ഞു.