24 April 2024 Wednesday

പെന്‍ഷന്‍ തട്ടിപ്പ്:യൂത്ത് കോണ്‍ഗ്രസ്സ് ബാങ്കിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി

ckmnews

പെൻഷൻ തട്ടിപ്പ്:യൂത്ത് കോൺഗ്രസ്സ് ബാങ്കിന് മുൻപിൽ നിൽപ്പ് സമരം നടത്തി. 


പൊന്നാനി നഗര സഭ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ നിയമ നടപടിയെടുക്കുക,തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്ഥരെയും പിരിച്ചു വിടുക, കഴിഞ്ഞ അഞ്ച് വർഷത്തെ പെൻഷൻ വിതരണത്തെ സംബദ്ധിച്ച് വിശദമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സർവീസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി.സമരം കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ പി വി ദർവേഷ് അദ്ധ്യക്ഷത വഹിച്ചു.നദീം ജാബിർ യാസിർ സലാം പൊന്നാനി എന്നിവർ നേതൃത്വം നൽകി