19 April 2024 Friday

കാപ്പി കൃഷി പരീക്ഷണത്തില്‍ വിജയം നേടി എടപ്പാള്‍ സ്വദേശി കാദര്‍ പാഷ

ckmnews


എടപ്പാൾ:കാപ്പി കൃഷി പരീക്ഷണത്തില്‍  വിജയം നേടുകയാണ് എടപ്പാള്‍ സ്വദേശിയായ കാദര്‍ പാഷ എന്ന കര്‍ഷകന്‍.വെങ്ങിനിക്കര കൊടുങ്ങായിൽ പറമ്പിൽ കാദർപാഷയുടെ തോട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കാപ്പികൃഷി വിജയപ്രതീക്ഷകള്‍ നല്‍കി കായ്ച്ചു തുടങ്ങിരിക്കുന്നത്.നാട്ടിൻ പുറങ്ങളിൽ വ്യാപകമായി കൃഷിചെയ്തിരുന്ന കാപ്പി ചെടികൾ പഴയ തലമുറക്ക് ഒരു പുതുമയല്ലെങ്കിലും പ്രദേശത്തെ പുതു തലമുറക്ക് ഇതൊരു കാണാ കാഴ്ചയാണ്.വർഷങ്ങൾക്ക് മുമ്പ്സമയ നഷ്ടവും വില ഇല്ലായ്മയും മൂലം കര്‍ഷകര്‍തോട്ടങ്ങൾ വെട്ടി നശിപ്പിക്കാൻ കാരണമായി.തുടർന്ന് വെച്ച് പിടിപ്പിച്ച കോക്കോ ചെടികൾ  ലാഭകരമല്ലാതായതോടെ കർഷകർ അതിനേയും  കയ്യൊഴിയുകയായിരുന്നു. ഇന്ന് കാപ്പിക്കും കോക്കോ പൊടിക്കും ( ചോക്കളേറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തു) പൊന്നിൻവിലയാണ് ഇന്ന് ഇത്തരം സാഹചര്യത്തിലാണ് എടപ്പാൾ സ്വദേശി ഖാദർ പാഷ വയനാട്ടിൽ നിന്നും കാപ്പി ചെടികളെത്തിച്ച് ചെറിയ രീതിയിൽ കൃഷിയാരംഭിച്ചിരിക്കുന്നത്. കാപ്പിക്ക് പുറമേ, അനാർ, വിവിധയിനം വാഴക്കൃഷിയും, കുരുമുളക്, കൂർക്ക, കപ്പ, തെങ്ങ്, കവുങ്ങ്, കുരുമുളക്, നെൽകൃഷി, ആട്, കോഴി തുടങ്ങി നിരവധി ഇനങ്ങളാണ് ഈ സഹകരണ ബാങ്ക് ജീവനക്കാൻ്റെ തോട്ടത്തിലുള്ളത്.ലോക് ഡൗൺ സമയത്താണ് കൃഷിയിൽ സജീവമായ തെന്നും ഉപ്പയും ഉമ്മയുമാണ് താൻ ജോലിക്ക് പോകുമ്പോൾ ഇവയെ എല്ലാം പരിപാലിക്കുന്നതെന്നും ജീവകാരുണ്യ- പൊതു പ്രവർത്തകനുമായ ഖാദർ പാഷ പറയുന്നു.