28 March 2024 Thursday

രാഹുല്‍ ഗാന്ധിയെ തടയുകയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

ckmnews

രാഹുല്‍ഗാന്ധിയെ തടയുകയും അക്രമിക്കുകയും ചെയ്ത സംഭവം നന്നംമുക്ക് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.


ചങ്ങരംകുളം:ഉത്തർപ്രദേശിലെ ഹാത്രസിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയെയും,പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പോലീസ് തടയുകയും തുടർന്ന് ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്  നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.തികച്ചും  കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ  ചങ്ങരംകുളം പെട്രോൾ പമ്പിന് മുൻ വശത്ത് നടന്ന പ്രധിഷേധ പരിപാടി നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട് നാഹിർ ആലുങ്ങലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കാരയിൽ അപ്പു

ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്,റീന വേലായുധൻ, സാഹിറ, എം.വി.ഉണ്ണികൃഷ്ണൻ,റെജീബ്, അഷറഫ് പുറത്താട്ടിൽ, മുസ്ഥഫ സി.പി, പ്രദീപ് ഉണ്ണി, രമേഷ് ചേലക്കടവ്, കുഞ്ഞൻ മുരയിൽ, അപ്പുണ്ണി,പ്രസന്നകുമാർ, മുസ്ഥഫ മാട്ടം,യൂസഫ്, അബ്ദുള്ളക്കുട്ടി, ഹൈദരാലി, ഷാജി തുടങ്ങിയവർ പങ്കെടുത്തു.