20 April 2024 Saturday

ലോക്ക് ഡൗണ്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

ckmnews

ചങ്ങരംകുളം:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാന അതിര്‍ത്തിയില്‍ കൂടാതെ   ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി.മലപ്പുറം തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിൽ സംസ്ഥാനപാത ഭാഗികമായി അടച്ചാണ് കുന്നംകുളം പോലീസ് ഫരിശോധന തുടരുന്നത്.തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ താടിപ്പടിയില്‍ ചങ്ങരംകുളം പോലീസും വാഹന പരിശോധന തുടരുകയാണ്.കടവല്ലൂരില്‍ കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ് ഐ ജോയ്  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ടാർ വീപ്പകൾ കൊണ്ട് പാതയിൽ നിയന്ത്രണമേർപ്പെടുത്തിയത്. അനാവശ്യമായി സ്വകാര്യ വാഹനങ്ങളുമായി റോഡിൽ കറങ്ങുന്നവരെ മാത്രമാണ് തടയുന്നത്.ബൈക്ക് അടക്കമുള്ള എല്ലാ വാഹനങ്ങളും തടഞ്ഞ് അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവി അതത് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.