25 April 2024 Thursday

മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

മന്ത്രി എം.എം മണിക്ക് കോവിഡ്;സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ അംഗം


തിരുവനന്തപുരം: മന്ത്രി എം.എം മണിക്ക് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വി.എസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.