19 April 2024 Friday

ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ വട്ടംകുളം സ്വദേശിക്കെതിരെ കേസെടുത്തു

ckmnews

ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ വട്ടംകുളം സ്വദേശിക്കെതിരെ കേസെടുത്തു


എടപ്പാള്‍:ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ വട്ടംകുളം സ്വദേശിക്കെതിരെ കേസെടുത്തു.ചങ്ങരംകുളം എസ്ഐ ബാബുരാജ്,എസ്ഐ അനുരാജ്,എഎസ്ഐ ഷിജിമോന്‍,സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.വട്ടംകുളം  തൈക്കാട് പലചരക്ക് കടയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റ സംഭവത്തില്‍ തൈക്കാട് സ്വദേശിക്കെതിരെയും പോലീസ് കേസെടുത്തു