29 March 2024 Friday

ഗൂഗിളിന്‍റെ ജി-മെയില്‍ ലോഗോ മാറി

ckmnews

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സംവിധാനമാണ് ഗൂഗിളിന്‍റെ ജി-മെയില്‍. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജി-മെയില്‍ ഒരു പ്രകടമായ മാറ്റം വരുത്തിയിരിക്കുന്നു. ഗൂഗിള്‍ ജി-മെയില്‍ ലോഗോ മാറ്റിയിരിക്കുന്നു. ഗൂഗിള്‍ തങ്ങളുടെ വിവിധ വര്‍ണ്ണങ്ങളുള്ള ലോഗോയ്ക്ക് അനുസരിച്ച് തങ്ങളുടെ പ്രോഡക്ടുകളുടെ ലോഗോകള്‍ വര്‍ഷങ്ങളായി മാറ്റിയിട്ടുണ്ട്.

എന്നാല്‍ ജി-മെയില്‍ മുന്‍പെയുള്ള ഒരു കത്തിന്‍റെ എന്‍വലപ്പിനെ ഓര്‍മ്മിക്കുന്ന ലോഗോയില്‍ തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അതിനും മാറ്റം വന്നിരിക്കുന്നു. ഗൂഗിള്‍ ജി-മെയില്‍ ലോഗോ ഇപ്പോള്‍ ഒരു 'എം' ആണ്. ഒപ്പം ഗൂഗിളിന്‍റെ ലോഗോയിലെ വര്‍ണ്ണങ്ങളും എമ്മില്‍ കാണാം.ജി-മെയിലിന്‍റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പേജുകളില്‍ പുതിയ ലോഗോ ഉള്‍പ്പെടുത്തി കഴിഞ്ഞു. ഫേസ്ബുക്കില്‍ ജി-മെയില്‍ ലോഗോ മാറ്റിയതിന് പിന്നാലെ വിവിധതരത്തില്‍ രസകരമായ കമന്‍റുകളാണ് അതിന് അടിയില്‍ വരുന്നത്.  എം എന്ന ആക്ഷരത്തിന് നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നീ കളറുകളാണ് പുതിയ ലോഗോയില്‍ ഉള്ളത്.