28 March 2024 Thursday

കോവിഡ്:ഉദ്ധ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സ്പീക്കര്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി

ckmnews

ഉദ്ധ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സ്പീക്കര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി


പൊന്നാനി:മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്ധ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി.കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. നിയോജക മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് വിവിധ വകുപ്പുകളുടെ ഏകോപനങ്ങള്‍ക്ക് പൊന്നാനി എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരിട്ട് നേതൃത്വം നല്‍കുന്നത്.നഗരസഭ ബ്ളോക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരും സെക്രട്ടറി മാരും മെഡിക്കല്‍ ഓഫീസര്‍മാരും പോലീസ് റവന്യു ഫയര്‍ഫോഴ്സ് ഫിഷറിസ് ഹെല്‍ത്ത് വിഭാഗങ്ങളിലെ ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു.എല്ലാ ദിവസവും ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സ്പീക്കര്‍ നേരിട്ട് നേതൃത്വം നല്‍കും