28 March 2024 Thursday

കോവിഡ് പ്രതിസന്ധി:കടല അബുവും ചുവട് മാറ്റാനൊരുങ്ങുന്നു

ckmnews

കൊവിഡ് പ്രതിസന്ധി;കടല അബുവും ചുവട് മാറ്റത്തിനൊരുങ്ങുന്നു


ചങ്ങരംകുളം : ഉച്ച തിരിഞ്ഞാൽ കടലക്കാരൻ അബൂക്കാക്ക്  കോളായിരുന്നു നാളിതുവരെ. എന്നാൽ കോവിഡ തീർത്ത പ്രതിസന്ധി കാര്യങ്ങൾ ആകെ മാറ്റിമറിച്ചു.ദിവസവും പത്തു കിലോയോളം ചിലവായിരുന്ന കടല ഇന്ന് മൂന്നോ നാലോ കിലോ മാത്രമേ ചിലവാകുന്നുള്ളു.കോവിഡ് പ്രതിസന്ധിയിൽ

ആളുകൾ ടൗണിലേക്ക് ഇറങ്ങുന്നത് കുറഞ്ഞതും 

കടലയുടെ വില വർധനവും 

കച്ചവടത്തെ കാര്യമായി ബാധിച്ചതായാണ് ഇദ്ദേഹം പറയുന്നത്. ചങ്ങരംകുളത്ത് ആദരവ് ഏറ്റുവാങ്ങിയ ഏക കടല കാരനാണ് ഇദ്ദേഹം. മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവശം ശം കച്ചവടം നടത്തിവന്നിരുന്ന ഇദ്ദേഹത്തെ അതെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഉപഹാരം നൽകി ആദരിച്ചത്. ഈ സ്കൂളിലെ തന്നെ വിദ്യാർഥികളാണ് ചങ്ങരംകുളം പ്രദേശത്തുള്ളത് എന്നതിനാൽ തന്നെ ഏറെ  സുപരിചിതനാണ് അബുക്ക. ഇനിയും ഇതേ സ്ഥിതി തുടരുകയാണങ്കിൽ ജീവിതത്തിനായി മറ്റ് മാർഗ്ഗങ്ങൾ തേടുകയണ് വഴിയെന്നും എല്ലാവരും മാറി ചിന്തിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും ഓർമ്മപ്പെടുത്തുകയാണ് ഇദ്ദേഹം.