19 April 2024 Friday

മൂക്കുതല ഹൈസ്കൂള്‍ സ്റ്റേഡിയം ഉയരുന്നു നിര്‍മാണത്തിന് 3 കോടിയുടെ ഭരണാനുമതി

ckmnews


ചങ്ങരംകുളം:കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂക്കുതല PCN GHSS ലെ ഫുട്ബോള്‍ സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.ബഡ്ജറ്റില്‍ തുക അനുവദിച്ചതിനെത്തുടര്‍ന്ന് കേരള സ്പോര്‍ട്സ് ഡയറക്ടറേറ്റ് സ്ഥലപരിശോധന നടത്തി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു.സെവന്‍സ് ഫുട്ബോളിനായുള്ള സ്റ്റേഡിയവും, അത്ലറ്റിക് മത്സരങ്ങള്‍ക്കായുള്ള സിന്തറ്റിക് ട്രാക്കുമാണ് നിര്‍മ്മിക്കുന്നത്.ഫുട്ബോള്‍ രംഗത്ത് നിരവധി താരങ്ങളെ സംഭാവന ചെയ്ത മൂക്കുതല പ്രദേശത്തിന്‍റെ കായിക വളര്‍ച്ചയ്ക്ക് ഇത് നാഴികക്കല്ലാവും.കൂടാതെ പൊന്നാനി മണ്ഡലത്തിലെ ആദ്യ സിന്തറ്റിക് ട്രാക്കാണ് അത്ലറ്റിക് മത്സരങ്ങള്‍ക്കായി ഒരുക്കുന്നത്. പദ്ധതി ഉടനെ ടെണ്ടര്‍ ചെയ്ത് എത്രയും വേഗത്തില്‍ പ്രവര്‍ത്തി തുടങ്ങുന്നതിന് ബഹു. സ്പീക്കര്‍ കായിക യുവജനക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.