18 April 2024 Thursday

കുന്നംകുളത്ത് സിപിഎം നേതാവിന്റെ കൊല മുഖ്യപ്രതി പിടിയില്‍

ckmnews


കുന്നംകുളം: സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നന്ദനെ കുന്നംകുളം എ സി പി ടി എസ്  സിനോജിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നാലു സംഘങ്ങളായി തിരിഞ്ഞ് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി വരുന്നതിനിടെ തൃശ്ശൂരിലെ ഒളി സങ്കേതത്തിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.