28 March 2024 Thursday

ഇർശാദ് വെർച്ച്വൽ ആർട്സ് ഫെസ്റ്റ് സമാപിച്ചു

ckmnews


ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ സ്കൂൾ തല വെർച്ച്വൽ ആർട്സ് ഫെസ്റ്റ് സമാപിച്ചു. ആറ് കാറ്റഗറികളിലായി അറുപതിൽ പരം ഇനങ്ങളിലായി നടന്ന ആർട്സ് ഫെസ്റ്റ് ദേശീയ അധ്യാപക അവാർഡ് ജേതാവും അധ്യാപക രംഗത്ത് നൂതനവും ആകർഷണീയവുമായ സംഭാവനകൾ കൊണ്ട് ശ്രദ്ധേയനുമായ നിയാസ് ചോല  ഉദ്ഘാടനം ചെയ്തു. സെപ്തംബർ 19 മുതൽ 25 വരെ നീണ്ടു നിന്ന ആവേശകരമായ സർഗാത്മക മത്സരങ്ങൾ വിദ്യാർത്ഥികൾക്കു നവ്യാനുഭവമായി. വെർച്ച്വൽ കാലത്തും കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും ലഭിച്ച സുവർണാവസരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞ നിർവൃതിയിലാണു വിദ്യാർത്ഥികളും രക്ഷിതാക്കളും.  വിദ്യാഭ്യാസ നയങ്ങളുടെ പുതിയ ഭാവങ്ങളെ ഒപ്പിയെടുക്കുന്ന നേർകാഴ്ചകളായിരുന്നു മത്സരങ്ങളിലുടനീളം  പ്രതിഫലിച്ചത്. ആയിരത്തോളം പ്രതിഭകളുടെ മികവുകൾ മാറ്റുരച്ച "ഫെസ്റ്റിവിസ്റ്റ 20" യിലെ കലാ പ്രതിഭകളെ  ഇർശാദ് സ്ഥാപനങ്ങളുടെ  പ്രസിഡൻ്റ് കെ.സിദ്ധീഖ് മൗലവി, ജനൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി,  ട്രഷറർ ഷംസുദ്ധീൻ ഹാജി എന്നിവർ അഭിനന്ദിച്ചു.  സബ് ജൂനിയർ കാറ്റഗറിയിൽ മുഹമ്മദ് റിസാൻ കെ വി, മുബശിറ എ എന്നിവരും ജൂനിയർ കാറ്റഗറിയിൽ മുഹമ്മദ് ലുബൈബ് , അതുൽ കൃഷ്ണ പി വി, ഹെസ എൻ, സ്വാലിഹ, ഫാത്വിമ മിൻഹ എന്നിവരും സീനിയർ കാറ്റഗറിയിൽ മുഹമ്മദ് റശാദ്, അബ്ദുൽ ഹലീം എ എസ്, ഹഫ്സ സി എം  എന്നിവരും കലാ പ്രതിഭകളായി.ഫെസ്റ്റിവിസ്റ്റ പരിപാടിയിൽ പ്രിൻസിപ്പൽ കെ.എം ശരീഫ് ബുഖാരി,  സെക്രട്ടറിമാരായ എം കെ ഹസൻ നെല്ലിശേരി, നൗഫൽ സഅദി മാനേജർ ബശീർ സഖാഫി എന്നിവർ സംസാരിച്ചു.