25 April 2024 Thursday

ചെറിയ സമയം വലിയ പുസ്തകം നിര്‍മിക്കാം തോംസണ്‍ കെ വര്‍ഗ്ഗീസിന്റെ ഗൂഗിള്‍ ഫോം-ഇ-പതിപ്പ് പദ്ധതി വിദ്യാഭ്യാസ വകുപ്പിന് മുതല്‍കൂട്ടാവുന്നു

ckmnews

*ചെറിയ സമയം വലിയ പുസ്തകം  നിർമ്മിക്കാം*


ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗണിത അദ്ധ്യാപകൻ

തോംസൺ കെ വർഗ്ഗീസ്സിൻ്റെ ഗൂഗിൾ ഫോം-ഇ- പതിപ്പ് പദ്ധതി വിദ്യഭ്യാസ വകുപ്പിന് മുതൽകൂട്ടാകുന്നു


ചാലിശ്ശേരി: കോവിഡ് കാലത്ത് അദ്ധ്യാപകനായ തോംസൺ കെ വർഗ്ഗീസിൻ്റെ ഗൂഗിൾ ഫോം ഇ.പതിപ്പ്  പദ്ധതി കേരള പൊതുവിദ്യഭ്യാസ മികവിന് മുതൽകൂട്ടാകുന്നു.ഗാന്ധിജയന്തി ദിനത്തിൽ നമ്മുടെ സ്വന്തം ഗാന്ധിജി എന്ന പേരിൽ   കേരളത്തിലാദ്യമായി കുട്ടികൾ അവരവരുടെ ആശംസ വാചകങ്ങൾ ഉപയോഗിച്ച് സ്വന്തം പേരും സ്കുളിൻ്റെ പേരും ചേർത്ത് ഉണ്ടാക്കിയ ഇ - ഗാന്ധി പതിപ്പിൽ  ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.കുട്ടികളുടെ സർഗ്ഗവാസനകൾ ഇത്തരത്തിൽ പുസ്തകം രൂപത്തിലാക്കാൻ  ഒരു രൂപ പോലും ചിലവ് കൂടാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പുസ്തമാക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.അദ്ധ്യാപകൻ തയ്യാറാക്കിയ  ഗൂഗിൾ ഫോമിൽ സമർപ്പിക്കുന്ന ലിങ്ക് വഴി ഒരോ കുട്ടികളും തയ്യാറാക്കുന്ന കഥകൾ ,കവിതകൾ ,ലേഖനങ്ങൾ എന്നിവ സമർപ്പിക്കുന്ന ഒരോ പേജും ഇ- പതിപ്പിൻ്റെ  ഓട്ടോ പതിപ്പിലേക്ക് മാറും.ഇത്തരം പേജുകൾ എഡിറ്റിങ്ങ് ടേബിലെത്തിയ ശേഷം  

പിന്നീട് ഇത്  പിഡിഎഫ് ഫയലാക്കി സൂക്ഷിക്കാൻ കഴിയും.മൊബൈൽ വഴി ഇത്തരം ഇ.പുസ്തകങ്ങൾ മറ്റുള്ളവർക്കും എത്തിക്കാനും സാധിക്കും.ആവശ്യക്കാർക്ക് പ്രിൻറർ വഴി ഫോട്ടോ  കോപ്പിയെടുത്ത് പുസ്തകമാക്കുവാനും കഴിയും.


ആനക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗണിത അദ്ധ്യാപകൻ്റെ പുതിയ ആശയത്തിന് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ 

 ഒമ്പതാം ക്ലാസ്സ് എ ഡിവിഷനിലെ ഇരുപത്തിനാല് കുട്ടികൾ പങ്കെടുത്തു.അവർ തയ്യാറാക്കിയ പേജുകൾ കേരളത്തിലാദ്യത്തെ  ഗൂഗിൾ ഫോം   ഇ- പുസ്തകമായത് സ്കൂളിന് ഏറെ അഭിമാനമായി.കേരളത്തിലെ നാലായിരത്തോളം അദ്ധ്യാപകരെ ഓൺലൈൻ പരിശീലനം നടത്തിയ ലേണിംഗ് ടീച്ചേഴ്സ് കേരളയുടെ പന്ത്രണ്ട് അംഗങ്ങളിൽ ഒരംഗമായ തോംസൻ്റെ പുതിയ സാങ്കേതിക വിദ്യ വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധേയമാവുകയാണ് കോവിഡ് മഹാമാരി കാലത്ത്  വിദ്യാർത്ഥികൾക്ക്  അവരുടെ കലാസൃഷ്ടികൾ നിഷ്പ്രയാസം എഴുത്തി തയ്യാറാക്കുവാൻ   ഇ- പദ്ധതി ഏറെ സഹായകരമാകുമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (SEIT )കേരള ഡയറകടർ ബി.അബുരാജ് പറഞ്ഞു.കുട്ടികളെ കണക്കിൽ മാത്രം ഒതുക്കി നിർത്താതെ   കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗവാസനകൾ   കോവിഡ് കാലത്ത്  ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണത്തിലാണ് തോംസൺ മാഷ്  ഇതുവഴി  വിജയം കണ്ടത്.


മൂന്ന് വർഷം മുൻപ് അദ്ധ്യാപകൻ തോംസൺ മാഷ് ഗൂഗിൾ ഫോം ഉപയോഗിച്ച് കുട്ടികളുടെ ഗണിതപoനം ഹൈടെക് ആക്കിയ ഭവനം ഗണിതം കൗതുകം എന്ന SCERT അംഗീകരിച്ച പ്രോജക്ട് ആണ് ഇന്ന് കോവിഡ് കാലത്ത് കേരളം മുഴുവൻ ഉപയോഗിക്കുന്നത്.അടുത്ത മാസം നവംബർ 14 ശിശുദിനത്തിൽ ആനക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളും എൽ.റ്റി.കേരളയും സംയുക്തമായി  കേരളത്തിലെ എൽ.പി ,യു .പി , ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി തലത്തിൽ കവിത ,കഥ, ലേഖനങ്ങൾ എന്നിവ ആയിരം പേജുള്ള ഇ-പുസ്തകം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്.തനിക്ക് ലഭിച്ച  സാങ്കേതിക അറിവും കഴിവും ഒരുപോലെ സമൂഹത്തിൻ്റെ സമ്പുഷ്ടിക്കായി നിലനിർത്തുകയാണ് അദ്ധ്യാപകനായ തോംസൺ കെ വർഗ്ഗീസ് .കുമരനെല്ലൂരിൽ താമസിക്കുന്ന ചാലിശ്ശേരി  കണ്ണനായ്ക്കൽ പരേതനായ വർഗ്ഗീസ് - റിട്ട: അദ്ധ്യാപിക പാപ്പി ദമ്പതിമാരുടെ മകനാണ് മാഷ് . ഭാര്യ വിൻ ഷിതോംസൺ  ,മകൻ ഡൽവിൻ കെ.തോംസൺ .


ഗീവര്‍ ചാലിശ്ശേരി