29 March 2024 Friday

കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പൂർണ്ണമായും അടച്ചു പൂട്ടി

ckmnews

കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പൂർണ്ണമായും  അടച്ചു 



ആഭ്യന്തര സർവ്വീസും  നിർത്തിയതോടെയാണ് വിമാനത്താവളം അടച്ചു പൂട്ടിയത് 


മലപ്പുറം: യാത്ര നിയന്ത്രണത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളം പൂർണമായും അടച്ചു. 

രാജ്യാന്തര സർവീസുകൾ കഴിഞ്ഞദിവസം നിർത്തിയിരുന്നു. ആഭ്യന്തര സർവീസുകൾ കൂടി നിർത്തിയതോടെ വിമാനത്താവളം നിശ്ചലമായി.

ഇനി അത്യാവശ്യ എമർജൻസി വിമാനങ്ങളും എയർ ആംബുലൻസുകളും കാർഗോ വിമാനങ്ങളും മാത്രമായിരിക്കും കരിപ്പൂരിൽ മാർച്ച് 31 വരെ സർവീസ് നടത്തുക. കണ്ണൂരിലേക്ക് അവസാനം എയർ ഇന്ത്യാ വിമാനം പറന്നതോടെ കരിപ്പൂർ രാജ്യാന്തര വിമാനത്താവളം ഈ മാസം 31 വരെ അടച്ചു.

വിമാനത്താവളം അടച്ചതോടെ പാർക്കിംഗ് ബോയിൽ കിടക്കുന്നത് 6 വിമാനങ്ങളാണ്. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 4 വിമാനവും ഇൻഡിഗോയുടെ 2 വിമാനവുമാണ്. വിമാനത്താവളം പൂർണമായി അടച്ചതോടെ ജീവനക്കാർ ക്വാറന്റിൻ

എടുത്ത് വീടുകളിലേക്ക് മടങ്ങി .

ഇപ്പോൾ അത്യാവശ്യ ജീവനക്കാർ മാത്രമാണ് വിമാനത്താവളത്തിൽ ഉള്ളത്. എന്നാൽ ഫയർഫോഴ്സ് യൂണിറ്റും എയർ ട്രാഫിക്ക് കൺട്രോൾ റൂമും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിമാന താവളങ്ങളും ഇപ്പോൾ ഈ രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.