23 April 2024 Tuesday

പുതിയിരുത്തി സ്വദേശിയെ കടല്‍ഭിത്തികള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews



എരമംഗലം:പുതിയിരുത്തി സ്കൂൾപടി സ്വദേശിയെ കടൽഭിത്തിക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി.പുതിയിരുത്തി സ്കൂൾപടി സ്വദേശി പരേതനായ കുമ്മിൽ സൈദുമുഹമ്മദ് മകൻ കുഞ്ഞുമുഹമ്മദ് (37)നെയാണ് പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറു ഭാഗം അജ്മീർ നഗറിലെ കടൽ ഭിത്തിക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും