25 April 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശ്രീമതി ധന്യ ഉണ്ണികൃഷ്ണൻ രചിച്ച മൗനമന്ത്രണങ്ങൾ എന്ന കാവ്യസമാഹാരത്തെ പറ്റി ചർച്ച സംഘടിപ്പിച്ചു. സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.  എം. ശ്രീധരൻ മോഡറേറ്ററായി. ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  

പി. പി വേണുഗോപാൽ അവലോകനം നടത്തി. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.സന്തോഷ് വള്ളിക്കാട് , എടപ്പാൾ സി.സുബ്രഹ്മണ്യൻ, ടി.വി ശൂലപാണി, കെ.വി ശശീന്ദ്രൻ, സതീശൻ കാരാട്ട്, നന്ദൻ വി.ടി, പി.വി നാരായണൻ, സാബു ചോലയിൽ, നീതു.സി. സുബ്രഹ്മണ്യൻ, എ. വത്സല, എം. നളിനി, പി.എസ് ഗീത തുടങ്ങിയവർ  സംസാരിച്ചു. സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.