29 March 2024 Friday

പൊന്നാനിയിൽ പൊള്ളലേറ്റ് പിഞ്ചു കുഞ്ഞു മരിച്ചു .

ckmnews



  പൊന്നാനി :കുണ്ടുകടവ് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ആണ്ടിപ്പാട്ടയിൽ മുഹമ്മദ് എന്നവരുടെ മകൾ സഫ്‌വാനയുടെ മകൾ ഹിബ (1)യാണ് പൊള്ളലേറ്റ് മരണപ്പെട്ടത്.

    തിളച്ച ചായ പാത്രത്തോടെ കുട്ടിയുടെ തലയിലൂടെ മറിയുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു