വടക്കാഞ്ചേരിയിൽ ബി ജെ പി പ്രവർത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു ,കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ വീണ്ടും സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഒളവിലം സ്വദേശി പ്രേമനാണ് വേട്ടേറ്റത്. പ്രേമനെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. സ്ഥലത്ത് പോലീസ് പട്രോളിംഗ് നടത്തി. പ്രേമനെ ആക്രമിച്ചതിനുപിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണം. പാളയം സ്വദേശി രമേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ ഒരു സംഘം സംഘടിച്ചെത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്കും കൈക്കും പരിക്കേറ്റ രമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്നാണ് ബിജെപിയുടെ ആരോപണം.