18 April 2024 Thursday

തവനൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

ckmnews

*തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു*


എടപ്പാൾ: യുപിയിലെ ഹത്രാസിൽ പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപെട്ടും, രാഹുൽ ഗാന്ധി പ്രിയങ്കാ ഗാന്ധിക്കെതിരെ നടന്ന പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് ദേശീയ തലത്തിൽ കോൺഗ്രസ് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. തട്ടാൻ പടിയിൽ നടന്ന സമരത്തിന് പ്രസിഡണ്ട് സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം അഡ്വ. എ എം രോഹിത് ഉദ്ഘാടനം ചെയ്തു. ഡി സി സി അംഗം ചക്കൻ കുട്ടി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇ പി വേലായുധൻ, ജനറൽ സെക്രട്ടറി സി ആർ മനോഹരൻ, ബാവാ കണ്ണയിൽ, വി വിജയൻ, കെ പി അചുതൻ എന്നിവർ പ്രസംഗിച്ചു.