28 March 2024 Thursday

തമിഴ്നാട്ടിൽ ആദ്യമരണം;രാജ്യത്ത് കോവിഡ് മരണം 12 ആയി

ckmnews

തമിഴ്നാട്ടിൽ ആദ്യമരണം;രാജ്യത്ത് കോവിഡ് മരണം 12 ആയി


തമിഴ്നാട്ടിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ച 54 കാരൻ ബുധനാഴ്ച പുലർച്ചെ ആശുപത്രിയിലാണ് മരിച്ചത്. കോവിഡ് മൂലമുള്ള ആദ്യ മരണമാണിതെന്ന്  സംസ്ഥാന ആരോഗ്യമന്ത്രി സി വിജയഭാസ്കർ പറഞ്ഞു. മരിച്ചയാൾ പ്രമേഹരോഗി ആയിരുന്നെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ  എണ്ണം 18 ആയി ഉയർന്നു. മൂന്ന് സ്ത്രീകളടക്കം ആറ് പേർ കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. 562 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്. ഇന്നലത്തെ രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിച്ചുള്ള മരണം 12 ആയി. അതേസമയം, കൊവിഡ് 19-ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചു.