24 April 2024 Wednesday

ഭാരതീയ ജനത കര്‍ഷകമോര്‍ച്ച ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

ckmnews

ഭാരതീയ ജനത കര്‍ഷകമോര്‍ച്ച ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി


ചങ്ങരംകുളം:മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും മന്ത്രി കെടി ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പ്രതിഷേധ ധർണ്ണ നടത്തി. ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം സെക്രട്ടറി മണികണ്ഠൻ പന്താവൂരിന്റെ അധ്യക്ഷതയിൽ ഭാരതീയ ജനത പാർട്ടി പൊന്നാനി മണ്ഡലം സെക്രട്ടറി ശ്രീനി വരനാട്ട് ധർണ്ണ ഉൽഘടനം നിർവഹിച്ചു.ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വിബിൻ ചങ്ങരംകുളം.ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാജൻ ചിയ്യാനൂർ. ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ സെക്രട്ടറി മനോഹരൻ ഒതളൂർ.ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ സെക്രട്ടറി ശ്യം പെരുമുക്ക് എന്നിവർ പങ്കെടുത്ത് സംസാരിച്ചു..