19 April 2024 Friday

കോവിഡ് പ്രതിസന്ധിയിലും ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

ckmnews

കോവിഡ് പ്രതിസന്ധിയിലും ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയിലും അരയും തലയും മുറുക്കി ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായി തുടങ്ങിയതോടെയാണ് പ്രധാന മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് പ്രാദേശിക തലങ്ങളിലാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.പ്രധാന മുന്നണികളെല്ലാം തന്നെ സ്ഥാനാര്‍ത്ഥി പട്ടികകള്‍ തയ്യാറാക്കി അവസാനവട്ട ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.കോവിഡ് വ്യാപനം കൂടുന്നത് ഇലക്ഷന്‍ പ്രചരണങ്ങള്‍ക്ക് മങ്ങലേല്‍പിക്കുമെങ്കിലും സോഷ്യല്‍ മീഡിയ പ്രചരങ്ങള്‍ക്കാകും ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍തൂക്കം നല്‍കുക.വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വിവരം