28 March 2024 Thursday

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ckmnews

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍


പൊന്നാനി:പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.വെസ്റ്റ് ബംഗാള്‍ സ്വദേശി സിക്കന്തര്‍ അലി(27)നെയാണ് അന്യേഷണസംഘം അറസ്റ്റ് ചെയ്തത്.കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും മൊബൈലില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ പി ഹണ്ട് എന്നപേരില്‍ കേരളപോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.