28 March 2024 Thursday

വെറ്റില കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തണം:വെറ്റില ഉല്‍പാദകസംഘം

ckmnews

വെറ്റില കർഷകർക്ക് പ്രത്യേക പാക്കേജ് ഏർപ്പെടുത്തണം:വെറ്റില ഉല്‍പാദകസംഘം


തിരൂര്‍:ദുരിതം അനുഭവിക്കുന്ന വെറ്റില കർഷകർക്ക് പ്രത്യേകപാക്കേജ് ഏർപ്പെടുത്തണമെന്ന് തിരൂർ വെറ്റില ഉൽപാദക സംഘം അധികൃതരോട് ആവശ്യപ്പെട്ടു.ജില്ലയിൽ ആദ്യമായി കൃഷി ഇനത്തിൽ ഭൗമ സൂചകപദവി ലഭിച്ച വെറ്റില കൃഷിയെ കേന്ദ്ര സർക്കാറിന്റെ കാർഷിക വിളയിനത്തിൽ ഉൾപ്പെടുത്തണമെന്നും 2020.21 വർഷത്തേക്ക് ജില്ലാ പഞ്ഞായത്ത് വെറ്റില കർക്ക് നീക്കിവെച്ച വാർഷിക ഫണ്ട് നടപ്പിലാക്കണമെന്നും കേന്ദ്ര സർക്കാറിന്റെ അംഗീകൃത കർഷക സംഘത്തിൽ തിരൂർ വെറ്റില ഉൽപാദക സംഘത്തേയും ഉൾപ്പെടുത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.പറമ്പാട്ട് ഷാഹുൽ ഹമീദ് മേലേതിൽബീരാൻ കുട്ടി എം ജലീൽ .കെ കെ സൈതാലിക്കുട്ടി ഹാജി  വി.അറുമുഖൻ കെ.ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു