23 April 2024 Tuesday

ചിയ്യാനൂര്‍ പാടത്ത് നിരോധനാജ്ഞ ലംഘിച്ച് പണംവെച്ച് ചീട്ടുകളി നടത്തിയ സംഘം പിടിയിലായി

ckmnews

ചിയ്യാനൂര്‍ പാടത്ത് നിരോധനാജ്ഞ ലംഘിച്ച് പണംവെച്ച് ചീട്ടുകളി നടത്തിയ സംഘം പിടിയില്‍


ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്ത് നിരോധനാജ്ഞ ലംഘിച്ച് പണംവെച്ച് ചീട്ടുകളി നടത്തിയ സംഘം പിടിയിലായി.ചിയ്യാനൂര്‍ പാടത്ത് മാര്‍സ് തീയറ്ററിന് പുറകിലെ വയലോരത്തെ ഒഴിഞ്ഞ പറമ്പില്‍ പണം വച്ച് ചീട്ട് കളിച്ച 7 പേരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.പാലക്കാട് തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ നിന്നായി എത്തിയ സംഘമാണ് നിരോധനാജ്ഞ ലംഘിച്ച് സ്ഥലത്ത് ചീട്ട്കളി നടത്തിയിരുന്നത്.ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,എസ്ഐ അനുരാജ്,എഎസ്ഐ ശ്രീലേഷ്,സിപിഒ മാരായ അരുണ്‍,ജസ്റ്റിന്‍,പീറ്റര്‍,ജാക്സണ്‍,സുനില്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.പിടിയിലായവര്‍ക്കെതിരെ കേസെടുത്തതായി എസ്ഐ പറഞ്ഞു.