20 April 2024 Saturday

ഗാന്ധിദിനത്തോടനുബന്ധിച്ച് കേരളപ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഒരുമാസം നീണ്ട്നില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കും

ckmnews


പൊന്നാനി:മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനത്തോടനുബന്ധിച്ചു ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായി  കേരള പ്രദേശ് ഗാന്ധിദർശൻ വേദി വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും.മലപ്പുറം ജില്ലയിലെ  16 നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ്  പരിപാടികൾ  സംഘടിപ്പിക്കുന്നത്.ഗാന്ധി പുസ്തകം  കൊടുക്കുക,.രക്തദാനം.സൗജന്യ മരുന്നവിതരണം,.അന്നദാനം.പാവപ്പെട്ടവർക്ക് വസ്ത്രം നൽകുക. പാവപ്പെട്ട കാൻസർ രോഗികൾക്ക്സാമ്പത്തിക സഹായം. ക്വഷി തോട്ടം ആരംഭിക്കുക.ഗാന്ധി പ്രവർത്തകരുടെ വീട്ടിൽ ഗാന്ധി ചിത്രം  വെക്കുക.ഗാന്ധി ചിത്രം വരപ്പിക്കുക  (അഞ്ചാം  ക്ലാസ്സ്‌  മുതൽ ഏഴാം  ക്ലാസ്സ്‌ വരെ ഉള്ള  കുട്ടികൾക്ക് ).ഗാന്ധി ക്വിസ്(അഞ്ചാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്ക് ).ഖദർ വസ്ത്രം നൽകുക.ഗാന്ധിയൻ അനുമോദനം,മാക്സ് വിതരണം.ശുചീകരണം,നദി സംരക്ഷണസദസ്സ്.ഗാന്ധി അനുസ്മരണ  സദസ്സ്   (Googlemeet)എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ല കമ്മിറ്റി വേണ്ടി ചെയർമാൻ എ ഗോപലകൃഷ്ണൻ,ജനറൽ സെക്രട്ടറി എസ് സുധീർ എന്നിവർ അറിയിച്ചു