29 March 2024 Friday

എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ വൈദ്യര്‍പടിയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ckmnews

എടപ്പാള്‍ ഗ്രാമപഞ്ചായത്തിലെ വൈദ്യര്‍പടിയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


എടപ്പാള്‍:പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമപഞ്ചായത്തിലെ വൈദ്യർപടിയില്‍ സ്ഥാപിച്ച കുടിവെള്ളപദ്ധതി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മി നിർവ്വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ബിജോയ്‌ അദ്ധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പി മോഹൻദാസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി വി ലീല, ജില്ലാ പഞ്ചായത്ത് മെമ്പർ കെ ദേവിക്കുട്ടി, വാർഡ് മെമ്പർ കെ ശ്രീജേഷ്,കെവേലായുധൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കമ്മറ്റി കൺവീനർ കെ ടി അനിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.പദ്ധതി നടപ്പിലാക്കാൻ സ്ഥലം വിട്ട് നൽകിയ അശോകൻ വാളക്കട യെയും സുമേഷ് കല്ലിങ്ങലിനെയും ചടങ്ങിൽ അനുമോദിച്ചു.32 കുടുംബങ്ങള്‍ക്കാണ് 1073000/- രൂപ ചിലവില്‍ നിര്‍മിച്ച പദ്ധതിയുടെ ഗുണഫലം ലഭിക്കുക