29 March 2024 Friday

കടവല്ലൂർ പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം

ckmnews



പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിൽ വീണ്ടും കോവിഡ് മരണം.പെരുമ്പിലാവ് ഒറ്റപ്പിലാവ് മണാളത്ത് വളപ്പിൽ  അബ്ദുറസാഖ് (66) ആണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ശ്വാസതടസ്സ സംബന്ധമായ അസുഖങ്ങൾ കാരണം ആറുമാസമായി ചികിത്സയിലായിരുന്നു.കഴിഞ്ഞ 23 ന്  ഇദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ചികിത്സയിലിരിക്കെ തൃശ്ശൂർ ദയ ആശുപത്രിയിൽ വച്ച്  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു  മരണം സംഭവിച്ചത്.ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എല്ലാം നെഗറ്റീവ് ആയി തിരിച്ചെത്തിയിരുന്നു.ഭാര്യ:റുക്കിയ,റസ്സൽ ,റിയാസ്, റൈഹാൻ എന്നിവർ മക്കളാണ്.ഖബറടക്കം കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  റോബിൻസന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച രാവിലെ 11:00 മണിക്ക് ഒറ്റപ്പിലാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി