28 March 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടം നിർമ്മാണോൽഘാടനം മുഖ്രമന്ത്രി നിർവ്വഹിച്ചു

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി കിഫ്ബി വഴി മൂന്ന് കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച രാവിലെ വീഡിയോ കോൺഫ്രസിലൂടെ മുഖ്രമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം  നിർവ്വഹിച്ചു.വിദ്യാഭ്യാസ മന്ത്രി പ്രൊ സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി.മന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.മന്ത്രിമരായ ഇ.പി ജയരാജൻ , ചന്ദ്രശേഖരൻ  എന്നിവർ സംസാരിച്ചു.സ്പീക്കർ പി.ശ്രീരാമകൃഷ്ണൻപൊന്നാനി എം.പി. ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.ഉദ്ഘാടനം സ്കൂളിൽ വെച്ച്  ഓൺ ലെനിനിലൂടെ തൽസമയം  കണ്ടു.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ശനിയാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ   എം.എൽ.എ വി.ടി.ബലറാം ശിലാഫലകം അനാഛാദനം ചെയ്യു തു.പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ കെ.ശാന്തകുമാരി , ജില്ലാ പഞ്ചായത്ത് വൈസ്‌.പ്രസിഡൻറ് ടി.കെ  നാരായണദാസ് , തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.എ പുഷ്പജ , ചാലിശ്ശേരി പഞ്ചായത്ത് ആക്ടിഗ് പ്രസിഡൻറ് ആനിവിനു എന്നിവർ ആശംസകൾ നേർന്നു.സ്കൂളിൽ നടന്ന ചടങ്ങിൽ  പ്രിൻസിപ്പാൾ ഗീതാ ജോസഫ് , സ്കൂൾ പ്രധാനദ്ധ്യാപിക  ടി.എസ്.ദേവിക , പി.ടി.എ പ്രസിഡൻറ് പി.കെ.കിഷോർ , അദ്ധ്യാപകരയായ ചന്ദ്രൻ എം.കെ  , സന്തോഷ്  , രാധാകൃഷ്ണൻ , പി ടി എ എക്സ്ക്യൂട്ടീവ് മെമ്പർ രജീഷ്  എന്നിവർ പങ്കെടുത്തു.നിർമ്മാണ ഉദ്ഘാടനം   സ്കൂൾ ഫെയ്‌സ് ബുക്ക് പേജിലും ,യുടൂബ് ചാനലിലും തൽസമയ സംപ്രേഷണത്തിലൂടെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും , നാട്ടുകാരും പരിപാടിയിൽ  പങ്കെടുത്തു ഓൺലൈനിനിലൂടെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.