28 March 2024 Thursday

വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊന്നാനി സ്വദേശിക്ക് മുസ്ലിംലീഗ് സഹായം കൈമാറി

ckmnews

വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന   പൊന്നാനി സ്വദേശിക്ക് മുസ്ലിംലീഗ് സഹായം കൈമാറി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മാങ്കുളത്ത് താമസിക്കുന്ന പൊന്നാനി അബു(അബു ആലത്തേയിൽ)വിന് മുസ്‌ലിം ലീഗ് മാങ്കുളം യൂണിറ്റ് സമാഹരിച്ച തുക44500രൂപ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുർ മുസ്‌ലിം ലീഗ് മാങ്കുളം യൂണിറ്റ് ഭാരവാഹികളോടൊപ്പം അദ്ദേഹത്തിന്റെ വസതിയിലെത്തി കൈമാറി.

വീട്ടിലെ ബാത്റൂമിൽ വീണ് സാരമായി പരിക്ക് പറ്റിയതിനാൽ ഓപ്പറേഷൻ വേണ്ടിവരികയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് മുസ്‌ലിം ലീഗ് സഹായഹസ്തവുമായി മുന്നോട്ട് വന്നത് .